1

വിഴിഞ്ഞം: ചാണകംസ​മ്പു​ഷ്ടീ​ക​രി​ച്ച് ​
ഉണക്കിപ്പൊടിച്ച് വളമാക്കുന്ന പദ്ധതി വിജയകരം. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തും ഉച്ചക്കട ക്ഷീരസംഘവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചാണകം ഉണക്കിപ്പൊടിക്കുന്ന നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം കഴിഞ്ഞ 15 മുതലാണ് ആരംഭിച്ചത്. വളത്തിന് ആവശ്യക്കാരും ഏറെയാണ്. വിപണന സാദ്ധ്യതയ്ക്കായി കൂടുതൽ കമ്പനികളുമായി ധാരണയാകുന്നു.

പദ്ധതി നടത്തിപ്പിനായി ചൈനയിൽ നിന്നുമാണ് ആധുനിക മെഷീൻ എത്തിച്ചത്. ക്ഷീര കർഷകർക്ക് ന്യായമായ വില നൽകിയാവും യൂണിറ്റിലേക്ക് ആവശ്യമായ ചാണകം എത്തിക്കുന്നത്. ഇതിനെ യന്ത്രസഹായത്തോടെ സംസ്കരിച്ച് ഉണക്കിപ്പൊടിച്ച് ജൈവവളമാക്കിയാണ് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്.

വിജയത്തിലേക്ക്

കാർഷികമേഖലയ്ക്ക് ആവശ്യമായ ഉണക്ക ചാണകം വിവിധ അളവിൽ ന്യായ വിലയ്ക്ക് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള അഞ്ച് പഞ്ചായത്തുകളിലുള്ള ക്ഷീരകർഷകർക്ക് പശുക്കളുടെ ചാണകം സൂക്ഷിക്കുവാനോ മതിയായ സമയത്ത് വിൽപ്പന നടത്തുന്നതിനോ കഴിഞ്ഞിരുന്നില്ല. ഇത് പരിസര മലിനീകരണമടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് മുൻപ്രസിഡന്റ് എം.വി.മൻമോഹന്റെ നേതൃത്വത്തിൽ ചാണം ഉണക്കിപ്പൊടിക്കുന്നതിനുളള നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്.

പൊടിരൂപത്തിൽ പായ്ക്കറ്റിലായി

പച്ചചാണകം ടാങ്കിൽ കലക്കി പമ്പ് വഴി മെഷീനിൽ കടത്തിവിട്ട് ജലാംശം പൂർണമായും നീക്കം ചെയ്ത് കട്ടയാക്കിയ ശേഷം പൊടി രൂപത്തിലാക്കിയാണ് പായ്ക്ക് ചെയ്യുന്നത്. വളം നിർമ്മാണ കമ്പനികൾ ചാണകപ്പൊടിക്കായി അതിയന്നൂർ ബ്ലോക്ക് അധികൃതരെ സമീപിച്ചിരിക്കുകയാണ്.

ഒരുദിവസം 6000 കിലോഗ്രാം വളം ഉത്പാദിപ്പിക്കാൻ കഴിയും.

5 കിലോ ചാണകപ്പൊടിയടങ്ങിയ പായ്ക്കറ്റിനു 25 രൂപയാണ് വില.

ഉച്ചക്കട ക്ഷീരസംഘം തൈ വിളാകത്ത് പാട്ടത്തിനെടുത്ത 10 സെന്റ് ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിച്ചത്
അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 15 ലക്ഷം രൂപയാണ് മുതൽമുടക്ക്.
രാവിലെ 9 മുതൽ 6 വരെ പ്ലാന്റ് പ്രവർത്തിപ്പിച്ചാൽ 6000 കിലോഗ്രാം വളം ഉത്പാദിപ്പിക്കാൻ കഴിയും.

ക്ഷീര കർഷകരായ 6 കുടുംബശ്രീ വനിതകളാണ് ജീവനക്കാർ

ചാണകപ്പൊടി ആവശ്യവുമായി ഏതാനും വളം വിൽപ്പന കേന്ദ്രങ്ങൾ മുൻകൂർ ഓർഡർ നൽകി.

നേട്ടം

അതിയന്നൂർ, കോട്ടുകാൽ, വെങ്ങാനൂർ, കരുംകുളം, കാഞ്ഞിരംകുളം പഞ്ചായത്തുകൾക്ക്