thakarnna-road

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ തൊട്ടിക്കല്ല് ആശ്രമം മുക്കിൽ നിന്നും അമുന്തുരുത്ത് മഠത്തിനു സമീപത്തുകൂടി ആറാം വാർഡായ വലിയവിളയിൽ എത്തിച്ചേരുന്ന റോഡു തകർന്നിട്ട്‌ മാസങ്ങളായി. റോഡിലെ മെറ്റലുകളെല്ലാം ഇളകി കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. മഴയിൽ റോഡ്‌ തകർന്ന് വൻ കുഴിയായ സ്ഥിതിയാണ്. കുഴികളിൽ ആളുകൾ ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്.

അപകടങ്ങളും പതിവ്

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. എട്ടാം വാർഡിൽ നിന്നും ആറാം വാർഡിലേക്കും തിരിച്ചും ആളുകൾക്ക് എത്തിച്ചേരേണ്ട ഏക റോഡാണിത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.