മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ഒക്ടോബർ 3 മുതൽ 9 വരെ ക്ഷേത്രത്തിലെ പ്രത്യേക നവരാത്രിമണ്ഡപത്തിൽ നൃത്ത സംഗീത കലകൾ അവതരിപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ഷേത്രം ട്രസ്റ്റ് അവസരമൊരുക്കുന്നു. താത്പര്യമുള്ളവർ 7ന് മുമ്പ് ക്ഷേത്രം പബ്ലിക് ട്രസ്റ്റുമായി ബന്ധപ്പെടുക. ഫോൺ: 9048457027, 8714723130, 9947619988.