photo

ചിറയിൻകീഴ്: പുതുതലമുറയ്ക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഗാർജുന ആയുർവേദ ആവിഷ്കരിച്ച വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതി ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ ആരംഭിച്ചു. വി.ശശി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച് ഔഷധ സസ്യം കൈമാറി. കുട്ടികളിൽ വായനശീലം വളർത്തുന്നതിനായി ആവിഷ്കരിച്ച എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നാഗാർജുന ആയുർവേദ സീനിയർ സെയിൽസ് മാനേജർ കെ.ശ്രീകുമാർ, നാഗാർജുന അഗ്രികൾച്ചറൽ മാനേജർ ബേബി ജോസഫ്, കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ്.എസ്, സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ, എസ്.എസ്.വി.ജി.എച്ച്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഉമ, ക്യാമ്പസ് ഓഫീസർ ഷിബു, കേരളകൗമുദി ലേഖകൻ ജിജു പെരുങ്ങുഴി, തുടങ്ങിയവർ പങ്കെടുത്തു.