
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്റിലേക്കും വക്കത്തേക്കും പോകുന്ന റോഡിലെ വെള്ളക്കെട്ടും ചെളിയും കാരണം നടക്കാൻപോലും കഴിയാത്ത അവസ്ഥ. റെയിൽവെ സ്റ്റേഷനിൽ തുടങ്ങി ചെക്കാലവിളാകം ജംഗ്ഷനിൽ എത്തുന്ന ഈ റോഡിന് വശത്തായാണ് കേരളകൗമുദി കടയ്ക്കാവൂർ ബ്യൂറോ പ്രവർത്തിക്കുന്നത്. മുമ്പ് മഴപെയ്താൽ ഒരുദിവസം മാത്രം വെള്ളക്കെട്ട് നിലനിന്നിരുന്ന റോഡ് അടുത്തകാലത്തായി കോൺക്രീറ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് വെളളക്കെട്ടും ചെളിയുമായി റോഡിൽ കെട്ടികിടക്കാൻ തുടങ്ങിയത്. ചെളിയിൽ തെന്നിവീഴുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും നിത്യസംഭവമാണ്. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.