കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള വഞ്ചിയൂർ ചന്ത ബി.ജെ.പി ഭരണത്തിൽ അടച്ചുപൂട്ടുകയും തുച്ഛമായ തുകയ്‌ക്ക് ബി.ജെ.പി അനുഭാവികൾക്ക്‌ ലേലം ചെയ്‌ത്‌ നൽകിയതും അംഗീകരിക്കാനാകില്ലെന്ന് എൽ.ഡി.എഫ് വ്യക്തമാക്കി. അടിയന്തരമായി ചന്ത വൃത്തിയാക്കി പുനർലേലം ചെയ്ത് നൽകണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.