കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ പ്രതിവാര പരിപാടിയുടെ ഭാഗമായി രണിത.കെ രചിച്ച ക+ക എന്ന പുസ്തകം ചർച്ച ചെയ്തു. പ്രശസ്ത നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ അദ്ധ്യക്ഷനായി. റെജി വി.എസ് സ്വാഗതവും സി.വി.രാജീവ് നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ബാബു ഓരനെല്ലൂർ,സീന.ഡി,ഷൈൻ ദാസ്.എം,ഉബൈദ് കല്ലമ്പലം,സുജകമല എന്നിവർ പങ്കെടുത്തു.