
കടയ്ക്കാവൂർ: മത്സ്യബന്ധനത്തിനിടെ അപകടമരണങ്ങൾ തുടർക്കഥയാകുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യം മുൻനിറുത്തി മുതലപ്പൊഴിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിനെ ചെയർമാനാക്കി രൂപം നൽകിയ ആക്ഷൻ കൗൺസിലിൽ, ജനറൽ കൺവീനറായ് അൽഫോൺസ്, കൺവീനറായ് ആന്റോ ഏലിയാസ് എന്നിവരെയും രക്ഷധികാരികളായി ഫാ. സന്തോഷ് (അഞ്ചുതെങ്ങ് ഇടവക), ഫാ. ജസ്റ്റിൻ ജൂഡ് (മാമ്പള്ളി ഇടവക), ഫാ. മാൻവിൻ സൂസെ (ചമ്പാവ് ഇടവക വികാരി), ഫാ. ബീഡ് മനോജ് (പൂത്തുറ ഇടവക), ഫാ. ഷിൻ (സ്നേഹാരം സെന്റർ), സിസ്റ്റർ തെരമ്മ (എം.എം.എസ്),സിസ്റ്റർ ഷേർലി (എം.എം.എസ്) തുടങ്ങിയവരെയും, യേശുദാസ് സ്റ്റീഫൻ, അഞ്ചുതെങ്ങ് സജൻ, ജൂഡ് ജോർജ്ജ്, ആർ.ജറാൾഡ്, ഷിബു വൈറ്റസ്, ആന്റണി, ഷാലു ഫ്രാൻസിസ്, വിപിൻ, ആന്റണി, യേശുദാസൻ, വല്ലേരിയാൻ ഐസക് തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കൂടാതെ ലീഗൽ കോർഡിനേറ്ററായി അഡ്വ .ജോൺ ജോസഫിനെയും തിരഞ്ഞെടുത്തു. മുതലപ്പൊഴി ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിനായി 2ന് വൈകുന്നേരം 5ന് അഞ്ചുതെങ്ങ് ഫാ. തോമസ് കോച്ചേരി മെമ്മോറിയൽ ലൈബ്രറി ഹാളിൽ ആലോചനാ യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.