കിളിമാനൂർ: കേരള എൻ.ജി.ഒ യൂണിയൻ നാളെ നടത്തുന്ന മേഖലാ മാർച്ചിന്റെ പ്രചാരണാർത്ഥം കിളിമാനൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.രഞ്ജിനി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ.റണ്ണിമോൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി.പ്രശാന്ത് സ്വാഗതവും ട്രഷറർ എസ്.കെ.ഷജീല നന്ദിയും പറഞ്ഞു.