vijay

ആ​സി​ഫ് ​അ​ലി​യു​ടെ​യും​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​യും​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സി​ന്റെ​യും​ ​റ​ഹ്മാ​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഓ​ണ​ത്തി​ന് ​ബോ​ക്സ് ​ഓ​ഫീ​സ് ​കി​ലു​ക്കം​ ​നി​ർ​ണ​യി​ക്കു​ക.​ ​ഓ​ണം​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​വ​ര​വ് ​അ​റി​യി​ച്ച് ​വ്യാ​ഴാ​ഴ്ച​ ​വി​ജ​യ് ​ചി​ത്രം​ ​ഗോ​ട്ട് ​റി​ലീ​സ് ​ചെ​യ്യു​മ്പോ​ൾ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​ആ​ഘോ​ഷം​ ​ഉ​യ​രും.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ൻ​ ​മാ​ധ​വ് ​സു​രേ​ഷി​ന്റെ​ ​കു​മ്മാ​ട്ടി​ക്ക​ളി,​ ​ഷാ​ജി​ ​കൈ​ലാ​സി​ന്റെ​ ​മ​ക​ൻ​ ​റു​ഷി​ൻ​ ​ഷാ​ജി​ ​കൈ​ലാ​സിന്റെ ​​ ​ഗ്യാ​ങ്സ് ​ഒ​ഫ് ​സു​കു​മാ​ര​ക്കു​റു​പ്പ് ​എ​ന്നി​വ​യാ​ണ് ​ന​വാ​ഗ​ത​ ​നാ​യ​ക​ൻ​മാ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ.
ആ​റു​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഓ​ണം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ക​ക്ഷി​ ​അ​മ്മി​ണി​പ്പി​ള്ള​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ആ​സി​ഫ് ​അ​ലി​യെ​ ​നാ​യ​ക​നാ​ക്കി​ ​ദി​ൻ​ജി​ത്ത് ​അ​യ്യ​ത്താ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കി​ഷ്‌​കി​ന്ധാ​ ​കാ​ണ്ഡം​ 12​ന് ​തി​യേ​റ്റ​റി​ൽ എത്തും. അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യാ​ണ് ​നാ​യി​ക​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​നി​ഷാ​ൻ,​ ​ക​ക്ക​ ​ര​വി​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ്. ​ര​ച​ന,​​ ​ഛാ​യാ​ഗ്ര​ഹ​ണം:​ ​ബാ​ഹു​ൽ​ ​ര​മേ​ഷ്.​ ​ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാ​ണ് ​നി​ർ​മ്മാ​ണം.
ടൊ​വി​നോ​ ​തോ​മ​സ് ​ട്രി​പ്പി​ൾ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം​ ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​കൃ​തി​ ​ഷെ​ട്ടി,​ ​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷ്,​ ​സു​ര​ഭി​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ 3​ഡി​ ​യി​ലും​ 2​ഡി​ ​യി​ലും​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​മാ​ജി​ക് ​ഫ്രെ​യിം​സ്,​ ​യു.​ജി.​ ​എം​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൽ​ ​സ്റ്റീ​ഫ​ൻ,​ ​ഡോ.​ ​സ​ഖ​റി​യ​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​റ് ​ഭാ​ഷ​ക​ളി​ലാ​ണ് ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണ​ത്തി​ന്റെ​ ​റി​ലീ​സ്.​ ​ര​ച​ന​ ​സു​ജി​ത് ​ന​മ്പ്യാ​ർ. ചിത്രം 12ന് റിലീസ് ചെയ്യും.
ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നായ​ ​ന​വാ​ഗ​ത​നാ​യ​ ​അ​ജി​ത് ​മാ​മ്പ​ള്ളി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കൊ​ണ്ട​ൽ​ ​പൂ​ർ​ണ​മാ​യും​ ​ക​ട​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുങ്ങുന്ന ആക്ഷൻ​ ​ത്രി​ല്ല​റാ​ണ്.​ ​രാ​ജ് ​ബി.​ ​ഷെ​ട്ടി,​ ​ഷ​ബീ​ർ​ ​ക​ല്ല​റ​ക്ക​ൽ​ ​എ​ന്നി​വ​രും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​റോ​യ്‌​ലി​ൻ​ ​റോ​ബ​ർ​ട്ട്,​ ​സ​തീ​ഷ് ​തോ​ന്ന​യ്ക്ക​ൽ,​ ​അ​ജി​ത് ​മാ​മ്പ​ള്ളി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ ര​ച​ന.​ ​വീ​ക്കെ​ന്റ് ​ബ്ലോ​ക് ​ബ​സ്റ്റേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​സോ​ഫി​യ​ ​പോ​ൾ​ ​നി​ർ​മ്മി​ക്കു​ന്നു.​ 13​ ​ന് ​റി​ലീ​സ് ​ചെ​യ്യും.
റ​ഹ്‌​മാ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​ഷീ​ലു​ ​എ​ബ്ര​ഹാം​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ബാ​ഡ്ബോ​യസ് ​അ​ടി​പൊ​ളി​ ​ഓ​ണം​ ​വി​രു​ന്നാ​യി​രി​ക്കും.​ ​അ​ബാം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​ആ​ണ് ​നി​ർ​മ്മാ​ണം.
റു​ഷി​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​നാ​യ​ക​നാ​വു​ന്ന​ ​ഗ്യാ​ങ്സ് ​ഒ​ഫ് ​സു​കു​മാ​ര​ക്കു​റു​പ്പ് ​ഷെ​ബി​ ​ചൗ​ഘ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​അ​ബു​ ​സ​ലിം​ ​ആ​ണ് ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​തി​ര​ക്ക​ഥ​ ​വി.​ആ​ർ.​ ​ബാ​ല​ഗോ​പാ​ൽ.​ ​പ്ര​ജീ​വം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ജീ​വ് ​സ​ത്യ​വ്ര​ത​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ 13​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​മാ​ധ​വ് ​സു​രേ​ഷ് ​നാ​യ​ക​നാ​കു​ന്ന​ ​കു​മ്മാ​ട്ടി​ക്ക​ളി​ ​വി​ൻ​സ​ന്റ് ​സെ​ൽ​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​നാ​യ​ ​സെ​ൽ​വ​യു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ്. ​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സാ​ണ് ​നി​ർ​മ്മാ​ണം.