petta-rapp

പ്രഭുദേവ, വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് സെപ്തംബർ രണ്ടിന് തിയേറ്ററിൽ. കളർഫുൾ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു താരങ്ങൾ. രചന: പി.കെ. ദിനിൽ. ഛായാഗ്രഹണം: ജിത്തു ദാമോദർ. എഡിറ്റർ: നിഷാദ് യൂസഫ്. കലാസംവിധാനം: എ.ആർ. മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ് എസ്. ശശികുമാർ, മേക്കപ്പ്: അബ്ദുൾ റഹ്‌മാൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ചിത്രത്തിന്റെ പ്രൊമോഷന് ഈ മാസം ആദ്യം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിൽ എത്തും. ബ്ളൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാം ആണ് നിർമ്മാണം. പി.ആർ.ഒ: പ്രതീഷ് ശേഖർ.