ആറ്റിങ്ങൽ: ഇടയ്ക്കോട് എസ്.എൻ.ഡി.പി ശാഖയുടെ ചതയദിനത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും 8ന് നടക്കും. രാവിലെ 9.30ന് അടൂർ പ്രകാശ് എം.പി വിതരണോദ്ഘാടനം നടത്തും. ശാഖാ പ്രസിഡന്റ് പ്രസന്നാ ബാബു അദ്ധ്യക്ഷത വഹിക്കും. കെ.ആർ.അഭയൻ,ജയപ്രകാശ്,സുരേന്ദ്രൻ,സത്യൻ,ബീന,രേണുക തുടങ്ങിയവർ സംസാരിക്കും.