1

കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തോട് ശാഖയ്ക്ക് കീഴിലെ ഗുരുദീപം മൈക്രോ ഫിനാൻസ് സംഘത്തിന്റെയും ഗുരുദീപം ചാരിറ്റബിൾ സംഘത്തിന്റെയും 19ാമത് സംയുക്ത വാർഷികാഘോഷം ചാരിറ്റി സംഘം പ്രസിഡന്റ് രമേശൻ തെക്കെയറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,ശാഖാ പ്രസിഡന്റ് വി.പുഷ്‌കരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് ടു,സി.ബി.എസ്.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. സംഘത്തിന്റെ ഭാരവാഹികളായി ഗുരുദീപം മൈക്രോ ഫിനാൻസ് എസ്. ധർമ്മ രാജൻ (കൺവീനർ),ആർ.രാജേഷ് (ജോയിന്റ് കൺവീനർ),ഗുരുദീപം ചാരിറ്റബിൾ സംഘം രമേശൻ തെക്കെയറ്റം (പ്രസിഡന്റ്),ചന്ദ്രബാബു (വൈസ് പ്രസിഡന്റ്),ആർ.എസ്.വിജിൻ (സെക്രട്ടറി),എസ്.ശ്രീക്കുട്ടൻ (ജോയിന്റ് സെക്രട്ടറി),എ.വി.അജയഭാസ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. 2023-24 വർഷത്തെ പ്രവർത്തന ലാഭവിഹിതവും അംഗങ്ങൾക്ക് വിതരണം ചെയ്തു.