parisodhana

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇവിടെനിന്നും പേപ്പർക്കപ്പുകളും പേപ്പർവാഴയിലകളും പിടിച്ചെടുത്തു. 23 സ്താപനങ്ങളിൽ നടത്തിയ പരിശോധനയിൽ 13 സ്ഥാപനങ്ങളിൽ നിന്നുമായി 22 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, 30650 പേപ്പർ കപ്പുകൾ, 6500 പേപ്പർ വാഴയിലകൾ, 500 പ്ലാസ്റ്റിക് സ്ട്രോ എന്നിവ പിടിച്ചെടുത്തു. പരിശോധനയിൽ ക്ലീൻസിറ്റി മാനേജർ റാംകുമാർ.എം.ആർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ രവികുമാർ എസിന്റെ നേതൃത്വത്തിൽ സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി.എ, ബിജു.ജെ, രാഖി മോഹൻ.പി, സലീന.എസ്. നഗരസഭ ജീവനക്കാരായ അർജ്ജുൻ, അജീഷ് എന്നിവർ പങ്കെടുത്തു. നിരോധിത ഉത്പന്നങ്ങൾ വില്പന നടത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ കടുത്ത പിഴ ഈടാക്കുമെന്നും ആവർത്തനത്തിന് ലൈസൻസ് റദ്ദാക്കുമെന്നും നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.