sathya-sai

തിരുവനന്തപുരം: ശ്രീ സത്യസായി ട്രാൻസ്‌ജെൻഡേഴ്സ് ഡാൻസ് അക്കാഡമിയിലൂടെ സൗജന്യമായി ട്രാൻസ്‌ജെൻഡേഴ്സിന് കേരളനടനം അഭ്യസിപ്പിച്ചതിന് സായിഗ്രാമത്തിന് ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള ഫൗണ്ടർ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെയും അക്കാഡമി ഡയറക്ടർ ഡോ. ഗായത്രി സുബ്രഹ്മണ്യത്തെയും അനുമോദിച്ചു. 2022 ഏപ്രിലിലാണ് എറണാകുളത്ത് ശ്രീ സത്യസായി ട്രാൻസ്‌ജെൻഡേഴ്സ് സൗജന്യ ഡാൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആറുപേരുടെ അരങ്ങേറ്റവും നടന്നു. എറണാകുളത്ത് നിലവിൽ 10പേരും തിരുവനന്തപുരത്ത് 20പേരും കേരള നടനവും ഭരതനാട്യവും അഭ്യസിക്കുന്നുണ്ട്.