തിരുവനന്തപുരം: വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക,കരാർ ദിവസവേതന തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എച്ച്.ആർ.ഡബ്ലിയു.എസ് ജീവനക്കാർ നാളെ ഹെഡ് ഓഫീസ് പടിക്കൽ സത്യഗ്രഹം നടത്തും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റും സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.