ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ നെടുങ്ങണ്ടയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾക്ക് സർക്കാർ രൂപം നൽകണമെന്ന് സി.പി.എം നെടുങ്ങണ്ട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം നടരാജൻ നഗറിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വൈ.ശശാങ്കൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വിജയ് വിമലിനെ തിരഞ്ഞെടുത്തു.