പോത്തൻകോട്: പ്രവാസിയും അരിയോട്ടുകോണം സ്വദേശിയുമായ ദിലിപ്രസാദ് സുരേന്ദ്രന്റെ തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം എന്ന നാേവൽ ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. അരിയോട്ടുകോണം രാജശ്രീ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രൊഫ. ആശ ജി.വക്കം,നടി ഗായത്രി വർഷ,എം.ബി.സന്തോഷ്,വി.എസ്.ബിന്ദു,പോത്തൻകോട് ജയൻ,സുദീപ് തെക്കേപ്പാട്ട്,പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ,കൃഷ്ണൻകുട്ടി,കെ രാജൻ, അജിത്.എസ്, ഷീജ എസ്.കെ തുടങ്ങിയവർ സംസാരിച്ചു.