തിരുവനന്തപുരം: കവി സുദർശൻ കാർത്തികപ്പറമ്പിലിന്റെ കവിതാ സമാഹാരമായ 'സുദർശനം' 4ന് രാവിലെ 10.30ന് കവടിയാർ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി പ്രകാശനം ചെയ്യും. നാടകകൃത്തും ജീവചരിത്രകാരനുമായ രാജീവ് ഗോപാലകൃഷ്ണൻ പുസ്‌തകം സ്വീകരിക്കും. ഭാരത് സേവക് സമാജ് ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷനാകും. ഡോ.എം.ആർ.തമ്പാൻ മുഖ്യപ്ര ഭാഷണവും ഡോ.വിളക്കുടി രാജേന്ദ്രൻ പുസ്‌തകാവതരണവും നടത്തും.