തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (ഐ.ജി.എൻ.സി.എ) തൃശൂർ മേഖലാ കേന്ദ്രം,ഫോക്ലാൻഡ് ഇന്റർനാഷണൽ സെന്റർ ഫോർ ഫോക് ലോർ ആൻഡ് കൾച്ചർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തമ്പുരാൻപാട്ട് ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. നാളെയും മറ്റന്നാളും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് പരിപാടി. നാളെ രാവിലെ 10ന് കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ശില്പശാല ഉദ്ഘാടനം ചെയ്യും. ഫോക്ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ അദ്ധ്യക്ഷനാകും.