book

തിരുവനന്തപുരം: അബ്ദുള്ള മുതലാളി ഫൗണ്ടേഷൻ ആരംഭിച്ച ഗ്രന്ഥശാലയുടെയും വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.കായംകുളം യൂനുസ് നിർവഹിച്ചു.

പ്രൊഫ.എ.നാസിമുദ്ദിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ.എ.കലാം റിപ്പോർട്ട്‌ അവതരിപ്പിച്ചു. വക്കം സുകുമാരൻ, അമാൻ കായൽവാരം എന്നിവരെ ആദരിച്ചു. എസ്.പ്രേമചന്ദ്രൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ,എ.താജുന്നിസ, അശോകൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി.