തിരുവനന്തപുരം: സീതയുടെ ജനനം മുതൽ ഭൂമിയിലേക്ക് വിലയം പ്രാപിക്കുന്നത് വരെയുള്ള ജീവിതം ഭരതനാട്യമായി ഡോ. പ്രീയുഷ അവതരിപ്പിച്ചത് ശ്രദ്ധ നേടി. തൈക്കാട് ഗണേശത്തിലാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 'സീത' എന്ന ഏകാംഗ നൃത്തശില്പം അരങ്ങേറിയത്. ദുബായിൽ ഹോമിയോ ഡോക്ടറാണ് പ്രീയുഷ.പരമ്പരാഗത മാർഗശൈലിയിലുള്ള പുഷ്പാഞ്ജലി,വർണം,പദം,തില്ലാന,മംഗളം എന്നിവയിലൂടെയാണ് സീതയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിച്ചത്. സീതയുടെ വിവാഹം മുതൽ കാട്ടിലുപേക്ഷിക്കപ്പെട്ട ശേഷം മക്കളെ വളർത്തുന്നതുവരെ കാണിച്ചത് വർണമെന്ന ഭാഗത്താണ്.

നൃത്താവിഷ്‌കാരത്തിന് മഞ്ജു വി. നായർ വരികളും ബിജീഷ് കൃഷ്ണ സംഗീതവും പ്രേംമേനോൻ നൃത്തസംവിധാനവും നിർവഹിച്ചു.പ്രീയുഷ തന്നെയാണ് നൃത്തശില്പം ഒരുക്കിയത്.