തിരുവനന്തപുരം: പാപ്പനംകോട് ഗവ.ഹൈസ്കൂൾ സ്നേഹക്കൂട്ടായ്മ 86-87 ബാച്ച് തൃക്കണ്ണാപുരം ആറാമട സ്വപ്നക്കൂട് വൃദ്ധസദനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഓണസദ്യയും സംഘടിപ്പിച്ചു. നേമം ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഡോ.രമണി പി.നായരുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ പി.എസ്.ജയലക്ഷ്‌മി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്നേഹക്കൂട്ടായ്മ പ്രസിഡന്റ് ശിവകുമാരി,നേമം ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സുബാഷ്,​ഡോ.സുജാത,​സ്നേഹക്കൂട്ടായ്മ സെക്രട്ടറി ഷാജഹാൻ,ട്രഷറർ കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. സ്വപ്നക്കൂട് സെക്രട്ടറി പി.ബി.ഹാരിസ് സ്വാഗതവും വൈസ് പ്രസിഡന്റ് അജയ് കുമാർ നന്ദിയും പറഞ്ഞു.