തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ നവീകരിച്ച ചുറ്റുമതിൽ,കവാടം,സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് മന്ത്രി കെ. രാജൻ നിർവഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ ആര്യാരാജേന്ദ്രൻ, ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ അനു കുമാരി സ്വാഗതവും അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ നന്ദിയും പറയും.