വെഞ്ഞാറമൂട്:നെല്ലനാട് ഹോമിയോ ഹെൽത്ത് സെന്ററിന്റെയും കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കലാലയ ഗ്രന്ഥശാലയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി നന്ദി പറയും .