തിരുവനന്തപുരം: വെമ്പായം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വനിതാ സമാജം കോഓർഡിനേറ്റർ ലോഹിത പി.ബി ചന്ദ്രൻ പങ്കെടുത്തു. കരയോഗം സെക്രട്ടറി ശിവശങ്കരപ്പിള്ള സ്വാഗതവും ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാഹിത്യകാരി ഡോ.മായാ ഗോപിനാഥിനെയും മികച്ച കർഷകരെയും ആദരിച്ചു. ചികിത്സാധനസഹായവും,ഓണക്കോടി വിതരണവും നടന്നു.