
നെയ്യാറ്റിൻകര : അമരവിളയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ.അരുവിപ്പുറം സ്വദേശിയായ പ്രമോദിനെയാണ് രണ്ടുദിവസം മുൻപ് പിടികൂടിയത്.ചാരായം കടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ യുവാവ് നിരവധി അബ്കാരി കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.പ്രിവന്റീവ് ഓഫീസർ കെ.ഷാജു,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,അഭിലാഷ്,ലിന്റോരാജ്,അരുൺഷാ,വനിതാ സിവിൽ എക്സൈസ് ഓഫീസർ നീതു എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.