
വിഴിഞ്ഞം: ഗ്ലോബൽ കൺസോർഷ്യം ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ സെമിനാറിന്റെ ഭാഗമായുള്ള 'ഏഷ്യ പസഫിക്ക് ബിസിനസ് ഐക്കൺ' അവാർഡ് യു.ഡി.എസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.രാജശേഖരൻ നായർക്ക് ലഭിച്ചു. ടൂറിസം ആൻഡ് ഹോസ്റ്റാലിറ്റി മാനേജ്മെന്റ് മേഖലയിൽ നടത്തിവരുന്ന പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ബിസിനസ് പ്രതിഭയാണ് ഡോ.രാജശേഖരൻ നായർ. ഗ്ലോബൽ കൺസോർഷ്യം ചെയർപേഴ്സൺ പ്രൊഫ.ജോർജിയെസ് ആഞ്ജലിക്കനസ് അദ്ദേഹത്തിന് അവാർഡ് നൽകി.രാജ്യങ്ങളുടെ വികസനത്തിൽ ഹോസ്പിറ്റലിൽ മാനേജ്മെന്റ് വഹിക്കുന്ന പങ്ക് എന്ന വിഷയത്തെ അധികരിച്ച് ഡോ.രാജശേഖരൻ നായർ പ്രബന്ധമവതരിപ്പിച്ചു.48 ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 300 ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.