ആറ്റിങ്ങൽ: നവംബറിൽ നടക്കുന്ന നാഷനൽ അച്ചീവ്‌മെന്റ് സർവേയിൽ ഉയർന്ന സ്‌ഥാനത്തെത്താൻ നടത്തുന്ന ശ്രമം സംസ്‌ഥാനത്തെ സ്‌കൂളുകളിലെ അദ്ധ്യയനത്തിന്റെ താളം തെറ്റിക്കുകയാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ‌് അസോസി യേഷൻ ( കെ.പി.എസ്.ട‌ി.എ) ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്തം അദ്ധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം നടക്കുന്നതായും സംഘടന ആരോപിച്ചു. പ്രസിഡന്റ് എ. മുഹമ്മദ്‌ അൻസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായണൻ, എൻ. സാബു, ജില്ലാ പ്രസിഡന്റ് എ.ആർ. ഷമീം, റോബർട്ട്‌ വാൽസകം, വി. വിനോദ്, എം. ജെ. അനൂപ്, എ.ആർ. നസീം, ക്ലീറ്റസ് തോമസ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ടി.യു. സഞ്ജീവ്, എ.ആർ. അരുൺ എന്നിവർ സംസാരിച്ചു.