തിരുവനന്തപുരം: സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷൻ പാപ്പാട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണവാര സുവിശേഷീകരണ യോഗങ്ങൾ തുടങ്ങി. പുളിയറക്കോണം ചൊവ്വള്ളൂർ സാൽവേഷൻ ആർമി പള്ളിയിൽ തിരുവനന്തപുരം ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ ജേക്കബ് ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് ലീഡർ മേജർ റ്റി.ഇ സ്റ്റീഫൻസൺ അദ്ധ്യക്ഷത വഹിച്ചു. മേജർ സി.ജെ.സൈമൺ തിരുവചന സന്ദേശം നൽകി.ക്യാപ്ടൻ ഗിരീഷ് എസ്. ദാസ് മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.ഡിവിഷണൽ സെക്രട്ടറി മേജർ മോത്തോ തോംപ്‌സൺ,​ മേജർ ഫ്രാൻസിസ് ജോർജ്, മേജർ വി.ജെ.സദാനന്ദൻ,മേജർ മേഴ്സി സൈമൺ, മേജർ ആൻസമ്മ, ക്യാപ്ടൻ ഷർമിള ഗിരീഷ് എന്നിവർ സംസാരിച്ചു. വനിതാശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ ലെഫ്.കേണൽ സോണിയാ ജേക്കബ് പ്രാർത്ഥിച്ച് ആശീർവദിച്ചു.