fahad

മലയാളത്തിലെ സൂപ്പർ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും . ഇരുവരും വിവാഹിതരായിട്ട് പത്തുവർഷം പൂർത്തിയായി. ഇടയ്ക്കിടെ ഇരുവരും വിദേശ യാത്രകൾ പോവാറുണ്ട്. ഇത്തവണ പാരിസ് യാത്രയിലാണ് ഫഹദും നസ്രിയയും.

യാത്രയുടെ മനോഹര നിമിഷങ്ങളുമായി ചിത്രങ്ങൾ നസ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പാരിസിലെ ഈഫൽ ഗോപുരത്തിന് മുന്നിലുള്ള ചില ചിത്രങ്ങളും നസ്രിയ പങ്കുവച്ചിട്ടുണ്ട്. ആഗസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ വാർഷികത്തിനുവേണ്ടിയാണ് ഇരുവരും പാരിസിൽ എത്തിയത്.

ഒരുമാസത്തോളമായി ഫഹദും നസ്രിയയും പല വിദേശ രാജ്യങ്ങളും ചുറ്റിക്കറങ്ങുകയാണ്. 2014 ൽ ആണ് നസ്രിയയും ഫഹദും വിവാഹിതരായത്.

തന്റെ ഉയർച്ചകൾക്ക് കാരണം നസ്രിയയാണെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. പ്രമാണി,

ബാഗ്ളൂർ ഡെയ്സ്, ട്രാൻസ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം നസ്രിയ മലയാളത്തിലേക്ക് മടങ്ങിവരികയാണ്. ബേസിൽ ജോസഫ് നായകനായ സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും നായികയായി എത്തുന്നത്. നവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയായി.