
തിരുവനന്തപുരം: കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാതല മെമ്പർഷിപ്പ് കാമ്പെയിൻ മാനവീയം വീഥിയിൽ വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബിന്ദുലാൽ തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല വിസിറ്റിംഗ് പ്രൊഫ.ആർ.എൽ.വി ശക്തികുമാറിനും കഥാകാരി ധനൂജകുമാരിക്കും മെമ്പർഷിപ്പ് നൽകി യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി.സത്യൻ വിതരണം നിർവഹിച്ചു.ജില്ലാ സെക്രട്ടറി ശ്യാംലാൽ, ഖജാൻജി ലാൽ കോവളം,വനിതാ വിഭാഗം ചെയർപേഴ്സൺ ലക്ഷ്മി പാർവതി,കൺവീനർ രഞ്ജിതം,സുജാത,സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു,ലെനിൻ രാജാജി നഗർ എന്നിവർ സംസാരിച്ചു.