pushpa

അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 യുടെ റ്റൈറ്റ്സ് 270 കോടി രൂപയ്ക്ക് നെറ്റ് ഫ്ളിക്സ് സ്വന്തമാക്കി. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിൽ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാംഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പ്രതീക്ഷ വാനോളമാണ്. രശ്മിക മന്ദാനയാണ് നായിക.പുഷ്പയിലെ പോലെ രണ്ടാംഭാഗത്തിലും തരംഗം തീർക്കാൻ ഫഹദ് ഫാസിൽ എത്തുന്നു. ദാക്ഷായണിയായി വീണ്ടും അനസൂയ ഭരദ്വാജുമുണ്ട്.

മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്ങുസും ചേർന്നാണ് നിർമ്മാണം.

സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ്. ഡിസംബർ ആറിന് ആഗോളതലത്തിൽ റിലീസ് ചെയ്യും.