kallikkad

കള്ളിക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "പൂവനി" ഓണക്കാല പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് പന്ത ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷിൻസി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സദാശിവൻകാണി,എൽ.സാനുമതി,വിജയൻ വാർഡ് മെമ്പർമാരായ ദിലീപ്,പ്രതീഷ് മുരളി,കല, ശ്രീകല, ബിനു, കൃഷി അസിസ്റ്റന്റുമാരായ ചിഞ്ചു,ശ്രീദേവി,സാബു,സി.ഡി.എസ് ചെയർപേഴ്സൺ അജിത,തൊഴിലുറപ്പ് എ.ഇ.ഹാഷിം, കള്ളിക്കാട് സഹകരണ ബാങ്ക് സെക്രട്ടറി വിനോദ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രണ്ടര ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് ഇനം മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി കൃഷി ഒരുക്കിയിട്ടുണ്ട്.
കർഷകയായ പുഷ്പശോബിയൂം ഗ്രൂപ്പ് അംഗങ്ങളുമാണ് പാട്ടേക്കോണത്ത് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി നടത്തിയത്.