
സൽമാൻ ഖാനും കമൽഹാസനും നായകൻമാരായി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ആക്ഷൻ പാക്കഡ് ത്രില്ലർ ചിത്രവുമായി സംവിധായകൻ അറ്റ്‌ലി . കമൽഹാസനും സൽമാൻഖാനും ആദ്യമായാണ് ഒരുമിക്കുന്നത്. കമൽഹാസന് നിശ്ചയിച്ച വേഷത്തിൽ ആദ്യം രജനികാന്തായിരുന്നു. രണ്ട് നായകൻമാർക്കും തുല്യ പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. പാൻ ഇന്ത്യൻ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻഅടുത്ത മാസം ആരംഭിക്കും.
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരങ്ങളും ഉണ്ടാകും എന്നാണ് വിവരം. ഷാരൂഖ് ഖാൻ നായകനായ ജവാനിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അറ്റ്‌ലി ബി ടൗണിലെ മറ്റൊരു സൂപ്പർതാരവുമായാണ്അ ടുത്ത ചിത്രവും എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ ആണ് സൽമാൻഖാന്റെ പുതിയ പ്രോജക്ട്. രശ്മിക മന്ദാനയാണ് നായിക. സത്യരാജാണ് മറ്റൊരു പ്രധാന താരം.അതേസമയം
മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മണിരത്നവുമായി കൈകോർക്കുന്ന തഗ് ലൈഫ് ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന കമൽഹാസൻ ചിത്രം. കമൽഹാസന്റെ 69-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് ടൈറ്റിൽ പ്രഖ്യാപനം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. തൃഷയാണ് നായിക.