photo

ചിറയിൻകീഴ്: കേരള കോൺഗ്രസ് (എം) ചിറയിൻകീഴ് നേതൃത്വ സമ്മേളനം മുരുക്കുംപുഴ കൈരളി കോളേജിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. പുഷ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി വാമദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. സുനു, സംസ്ഥാന കമ്മിറ്റി അംഗം അഴൂർ ബാജി, ജില്ലാ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ശശികുമാർ, മണ്ഡലം പ്രസിഡന്റുമാരായ ശിവദാസൻ, എം. സുരേന്ദ്രൻ, സുജിത്ത് ബാബു, ശശിധരൻ, ബെൻഹാരി ഗോമസ് എന്നിവർ പങ്കെടുത്തു. മുദാക്കൽ മണ്ഡലം പ്രസിഡന്റ് ബി. വിജയകുമാർ നായർ സ്വാഗതവും അഴൂർ മണ്ഡലം പ്രസിഡന്റ് ശിവദാസൻ നന്ദിയും പറഞ്ഞു.