keerakarshakar

മുടപുരം: ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സുയുക്തമായി
നാളികേര ദിനാഘോഷവും നാളികേരകർഷകരെ ആദരിക്കലും പോഷക സമൃദ്ധി ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ. അംബിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നെസിയാസുധീർ, അനിൽ കുമാർ നാഗർനട, കൃഷി ഓഫീസർ സോണിയ എന്നിവർ സംസാരിച്ചു. സിദ്ധാർത്ഥൻ അഴൂർ, സോമൻ നായർ ചിലമ്പിൽ എന്നിവരെ ആദരിച്ചു. അഴൂർ കുടുംബരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ വിമൽ ക്ലസെടുത്തു. കൃഷി അസിസ്റ്റന്റ് ഓഫീസർന്മാരായ ഷിജി, സോണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.