ആറ്റിങ്ങൽ: ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള ബിടെക് ലാറ്ററൽ എൻട്രി മെറിറ്റ് മാനേജ്മെന്റ് സീറ്റുകളിൽ (ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്) എന്നീ ബ്രാഞ്ചുകളിൽ സ്പോട്ട് അഡ്മിഷൻ 4ന് രാവിലെ 11ന് നടക്കും.പോളിടെക്‌നിക് ഡിപ്ലോമ / ബി.എസ്.സി / ഡി വോക് കോഴ്സുകളിൽ ഏതെങ്കിലും പാസായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.വിശദവിവരങ്ങൾ www.ceattingal.ihrd.ac.in എന്ന വെബ്സൈറ്റിൽ.ഫോൺ:9895262333, 9446700417,04702627400.