തിരുവനന്തപുരം: കുവൈറ്റിലെ മംഗെഫിൽ ഫ്ളാറ്റ് സമുച്ചയത്തിൽ ജൂണിലുണ്ടായ അഗ്നിബാധയെതുടർന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെല്പ്‌ഡെസ്‌ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായിച്ച ആംബുലൻസ് ഡ്രൈവർമാരെയും ആദരിച്ചു. നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ആശംസാപത്രം കൈമാറി.ഹെല്പ് ഡെസ്‌കിന് നേതൃത്വം നൽകിയ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ നടത്തിപ്പ് ചുമതലയുളള ആബ്‌സോഫ്ട് ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. ദുരന്തത്തിൽ പരിക്കേറ്റവർക്കുള്ള സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച സഹായം ഉടൻ ലഭ്യമാക്കാനാകുമെന്നും അജിത് കോളശ്ശേരി അറിയിച്ചു.