തിരുവനന്തപുരം: ഭീമ ജുവലറി തിരുവനന്തപുരം ഷോറൂമിൽ ആരംഭിച്ച ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സ് എക്സിബിഷൻ മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ് ഉദ്ഘാടനം ചെയ്തു.ലോക റെക്കാഡ് നേടിയ നാല് ജുവലറി മാസ്റ്റർ പീസുകളായ രാം ദർബാർ പെൻഡന്റ്,സെവൻ ലൈൻ നെക്ളേസ്,ഗണേഷ് പെൻഡന്റ്,ഭൂതക്കണ്ണാടി തുടങ്ങിയ ആഭരണങ്ങളാണ് ഷോറൂമിൽ പ്രദർശിപ്പിക്കുന്നത്. സ്വർണവും അതിശയിപ്പിക്കുന്ന വജ്രങ്ങളും മറ്റു വിലയേറിയ കല്ലുകളും ആഭരണങ്ങളും കൊണ്ട് നിർമ്മിച്ചവയാണ് ഇത്. ഉപഭോക്താക്കൾക്ക് ഷോറൂമിലെത്തി പ്രദർശനം കാണാം.

രാം ദർബാർ പതക്കം

2549.79 ഗ്രാം തൂക്കമാണ് പതക്കത്തിന്. 57972 വജ്രങ്ങൾ 105 എമറാൾഡ്, 407 റൂബി എന്നിവ പതിപ്പിച്ചിട്ടുണ്ട്.

ഭൂതക്കണ്ണാടി

171.010 ഗ്രാം തൂക്കം.കണ്ണാടിയിൽ 2379 വജ്രങ്ങൾ,28 എമറാൾഡ്,8 റൂബി എന്നിവ പതിപ്പിച്ചിട്ടുണ്ട്.

ഏഴുവരി മാല

566.89 ഗ്രാം തൂക്കംവരുന്ന മാലയിൽ 1971 വജ്രങ്ങൾ,315 എമറാൾഡ് എന്നിവ പതിപ്പിച്ചിട്ടുണ്ട്.

ഗണേഷ് പതക്കം

1443.816 ഗ്രാമുള്ള പതക്കത്തിൽ 24028 വജ്രങ്ങൾ,106 എമറാൾഡ്,3 റൂബി എന്നിവ പതിപ്പിച്ചിട്ടുണ്ട്.

ക്യാപ്ഷൻ: തിരുവനന്തപുരത്തെ ഭീമ ജുവലറിയിൽ ആരംഭിച്ച ഗിന്നസ് വേൾഡ് റെക്കാഡ് ആഭരണ പ്രദർശനം മാനേജിംഗ് ഡയറക്ടർ സുഹാസ് .എം.എസ് ഉദ്ഘാടനം ചെയ്യുന്നു