hi

കല്ലറ:സംസ്ഥാന അദ്ധ്യാപക പുരസ്കാര തിളക്കത്തിൽ കല്ലറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ എം.എസ് ഭവനിൽ കിഷോർ കല്ലറ. പ്രൈമറി വിഭാഗം മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന പുരസ്കാരമാണ്, സാമൂഹ്യ ബോധമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതിനും,അന്വേഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചതും പരിഗണിച്ചാണ് അവാർഡ്. ദേശീയ വിദ്യാഭ്യാസ ചലച്ചിത്ര അവാർഡു ജേതാവു കൂടിയായ കിഷോർ കാന്തല്ലൂർശാലയുടെ ചരിത്രം ഡോക്യുമെന്ററിയിലൂടെ പുറത്തിറക്കിയിരുന്നു.ദേശിയ ഇ- കണ്ടെന്റ് മത്സരത്തിൽ രണ്ട് തവണ പുരസ്കാരം, ദേശീയ ,സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ മൂന്നു വീതം പുരസ്കാരങ്ങൾ,സംസ്ഥാന ടീച്ചിംഗ് എയ്ഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്.ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നത് പ്രമേയമാക്കി ചെയ്ത സൈലന്റ് ഇൻവേഷൻ ,കാക്കരിശിയുടെ കഥ പറയുന്ന " ദി യുണിറ്റ് ഫോക് ആർട്ട് ഒഫ് ട്രാവൻകൂർ ", എന്നിട്ടും കാന്തല്ലൂർ എന്നിവ ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പ്രീ പ്രൈമറി പാഠപുസ്തക സമിതിയിൽ പ്രവർത്തിച്ചു വരുന്ന കിഷോർ ശിശു സൗഹൃദ ക്ലാസ്സ് മുറി ഒരുക്കുന്ന തിരക്കിലാണ്. ഭാര്യ:ജിഷ : മകൾ: നക്ഷത്ര.