
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറപ്പെടുവിച്ച പൊതു സ്ഥലംമാറ്റ ഉത്തരവിൽ അട്ടിമറി കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു.നോർത്ത് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജി.ഹരികുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി എസ്.വിനോദ് കുമാർ,സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല,സംസ്ഥാന സമിതി അംഗങ്ങളായ പാക്കോട് ബിജു,ജി.ഡി.അജികുമാർ,ജില്ലാ ഭാരവാഹികളായ ബി.സജീഷ് കുമാർ,സന്തോഷ് അമ്പലത്തലയ്ക്കൽ,എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.