തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചെന്ന് സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നഗരസഭ മുൻ കൗൺസിലറുമായ ഐ.പി.ബിനു പറഞ്ഞു.
കേസിൽ ബിനുവാണ് പ്രതിയെന്ന് പൊലീസിലെ ഒരു വിഭാഗം പ്രചരിപ്പതായി പി.വി.അൻവർ എം.എൽ.എ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ആക്രമണം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് താൻ പ്രതിയാണെന്ന വാർത്ത പ്രചരിച്ചത്. പൊലീസിൽ നിന്നാണ് ആ വാർത്ത ലഭിച്ചതെന്നാണ് പ്രചരിപ്പിച്ചവർ വാദിച്ചത്. ഇതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഐ.പി.ബിനു പറഞ്ഞു.
ആദ്യം അന്വേഷിച്ച സംഘത്തിന് പ്രതികളെ കണ്ടെത്താനായില്ല. തുടർന്നാണ് ക്രൈബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതും പ്രതികളെ പിടികൂടുന്നതും. പി.വി.അൻവർ എം.എൽ.എ അന്ന് തന്നെ വിളിച്ച് ഇക്കാര്യം തിരക്കിയിരുന്നു. സ്വന്തം വീട്ടിലേക്ക് ആരെങ്കിലും കല്ലെറിയുമോ, എ.കെ.ജി സെന്ററിൽ തനിക്ക് ശ്രീകോവിൽ പോലെയാണെന്നും ബിനു പറഞ്ഞു.