തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്‌ക്കൽ ബൈപ്പാസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വ്യാപാരോത്സവം ആരംഭിച്ചു. ചെറുകിട വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന വ്യാപാരോത്സവം 30 വരെ നീളും. പങ്കെടുക്കുന്നവർക്ക് സമ്മാന പദ്ധതിയും ഉണ്ട്. ഒന്നാം സമ്മാനം സ്‌കൂട്ടർ. ഫ്രിഡ്ജ്, ടി.വി എന്നിവയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ.ഫാൻ, മിക്‌സി,​ ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.മെഗാ നറുക്കെടുപ്പ് ഒക്ടോബർ 2ന് നടക്കും. നറുക്കെടുപ്പ് അവസാനിക്കുന്നതുവരെ കൂപ്പൺ സൂക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു.