തിരുവനന്തപുരം : നാഷണൽ ഐ ഡൊണേഷൻ ഫോർട്ട്‌ നൈറ്റിനോടനുബന്ധിച്ച് ഗവ.നഴ്സിംഗ് കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 250പേർ പങ്കെടുത്ത ക്യാമ്പിൽ 185പേർ സ്വമേധയ നേത്രദാനത്തിനായി സമ്മതപത്രവും നൽകി.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയും കോളേജ് യൂണിയനും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.