തിരുവനന്തപുരം:പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കപ്പെട്ട സർക്കാർ ജീവനക്കാരുടെ നാലു ഗഡു ഡി.എ കുടിശിക തുക പിൻവലിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് പിൻവലിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് അഞ്ചുവർഷം മുമ്പ് അർഹമായ ഡി.എയാണ് പി.എഫിൽ നിന്ന് പിൻവലിക്കാൻ കഴിയാതെയായിരിക്കുന്നത്. അർഹമായ 22 ശതമാനം ഡി.എ ജീവനക്കാർക്ക് കുടിശികയാണ്. 40 മാസത്തിനിടെ രണ്ടുശതമാനം ഒരു ഗഡു ഡി.എ മാത്രമാണ് അനുവദിച്ചത്. അതിനാൽ ജീവനക്കാരുടെ ജീവിതം ദുഃസഹമാക്കുന്ന തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.