തിരുവനന്തപുരം:എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട എസ്.എ.പി ക്യാമ്പിനടുത്തുള്ള എ.ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തി.ക്യാമ്പിന് മുന്നിൽ പൊലീസ് ബാരികേഡ് വച്ച് തടഞ്ഞു.ബാരികേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മാർച്ച് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ അനീഷ് ചെമ്പഴന്തി,രജിത് രവീന്ദ്രൻ,കെ.എഫ്.ഫെബിൻ, ഫൈസൽ നന്നാട്ടുകാവ്,ഋഷി എസ്. കൃഷ്ണൻ,റിങ്കു പടിപ്പുരയിൽ, ഷജിൻ രാജേന്ദ്രൻ,അഖില ശിവപ്രസാദ്, ഗോകുൽ ശങ്കർ,രേഷ്മ.സി,വിനേഷ് ജി.വി,വിഷ്ണു നാരായൺ,സുരേഷ്,സുമേഷ് പൂവക്കാട്,ഡാനിയേൽ പാപ്പനം,വിവേക് വി.എസ്, രഞ്ജിത് അമ്പലമുക്ക് എന്നിവർ നേതൃത്വം നൽകി.