തിരുവനന്തപുരം: വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 'തെങ്ങിന് തടം മണ്ണിന് ജലം' കാമ്പെയിന് തുടക്കമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പെയിൻ. തെങ്ങിന് തടം തുറന്ന് കുമ്മായം, പച്ചില, ചാണകം, ചാരം, കല്ലുപ്പ് മറ്റ് ജൈവവളങ്ങൾ തുടങ്ങിയവ ഇട്ടുമൂടുന്ന കാർഷിക പാരമ്പര്യത്തെ ഭൂമിക്കായി വീണ്ടെടുക്കാനും കാമ്പെയിൻ ലക്ഷ്യമിടുന്നു ആദ്യ ഘട്ടത്തിൽ ഒരു ബ്ലോക്കിലെ ഒരു വാർഡിൽ കാമ്പെയിൻ നടപ്പാക്കും. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാർഡിനാണ് മുൻഗണന. പരിപാടിയുടെ സംസ്ഥനതല ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം തെങ്ങുംവിള ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും.