df

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ മൊഴി ഒഴിവാക്കാൻ എ.ഡി.ജി.പി എം.ആർ അജിത്കുമാർ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിക്കാരി വെളിപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവര്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കാനായിരുന്നു സമ്മർദ്ദം.

2016ൽ പീഡന പരാതി നൽകിയ ശേഷം പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോഴായിരുന്നു അജിത്കുമാറിന്റെ ഇടപെടൽ. മൊഴി കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും എങ്ങനെയാണ് മൊഴികൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞുതന്നു. കേസ് സി.ബി.ഐക്ക് വിടുന്നതിന് മുമ്പു വരെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നീട് ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരേ പൊലീസിന് നൽകിയതിൽ നിന്ന് വ്യത്യസ്തമായ മൊഴി നൽകാനാവശ്യപ്പെട്ടു. കേസ് അട്ടിമറിച്ച ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെയും സി.ബി.ഐ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെക്കുറിച്ചും കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി അയച്ചിട്ടുണ്ട്. ഇതിൽ അജിത്കുമാറിന്റെ പേരുമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.