ആര്യനാട്:കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്കേറ്റു.ആര്യനാട് ഈഞ്ചപ്പുരി ചെറുമഞ്ചൽ അയ്യപ്പൻകോണം സുധീഷ് ഭവനിൽ രതീഷി (40)നാണ് പരിക്ക്.ഇക്കഴിഞ്ഞദിവസം പുലർച്ചെ 2.30ന് പശുക്കളെ കറക്കാൻ പോയ സമയത്ത് മഞ്ചംമൂലയിൽ വച്ചാണ് സംഭവം.കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് രതീഷ് ഇലക്ട്രിക് പോസ്റ്റിൽ തട്ടി വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം രതീഷിനെ ആര്യനാട് ആശുപത്രിയിലേക്ക് മാറ്റി.